രാ​ജ്യ​ത്ത് 15 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാഹനങ്ങളുടെ റീ ര​ജി​സ്‌​ട്രേ​ഷ​ൻ നിരക്കുകൾപു​തു​ക്കുന്നു.

രാ​ജ്യ​ത്ത് 15 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാഹനങ്ങളുടെ റീ ര​ജി​സ്‌​ട്രേ​ഷ​ൻ നിരക്കുകൾപു​തു​ക്കുന്നു.

Kerala DD News

54 года назад

122 Просмотров

രാ​ജ്യ​ത്ത് 15 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാഹനങ്ങളുടെ റീ ര​ജി​സ്‌​ട്രേ​ഷ​ൻ നിരക്കുകൾ
പു​തു​ക്കുന്നു.
അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ പു​തു​ക്കി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​രും.

അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന പു​തി​യ
പൊ​ളി​ക്ക​ൽ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം
പുതിയ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യത്.
വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് 15 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കാ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ
പു​തു​ക്കു​ന്ന​തി​ന് 5000 രൂ​പ നൽകേണ്ടി വരും.
നി​ല​വി​ൽ ഇ​ത് 600 രൂ​പ​യാ​ണ്.
ബൈ​ക്കു​ക​ൾ​ക്ക് ആ​യി​രം രൂ​പ ന​ൽ​ക​ണം.
നി​ല​വി​ൽ 300 രൂ​പ​യാ​ണ്.
15 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ബ​സിൻറെ​യും ട്ര​ക്കി​ൻറെ​യും ര​ജി​സ്‌​ട്രേ​ഷ​ൻ
പു​തു​ക്കു​ന്ന​തി​ന് 12,500 രൂ​പ​യാ​ണ് ഫീ​സാ​യി ഈ​ടാ​ക്കു​ക.
നി​ല​വി​ൽ 1500 രൂ​പ​യാ​ണ്.
ട്ര​ക്കി​നും സ​മാ​ന​മാ​യ നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ക എ​ന്ന് വി​ജ്ഞാ​പ​നത്തിൽ
പ​റ​യു​ന്നു.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ 15 വ​ർ​ഷം ക​ഴി​യു​മ്പോ​ൾ പു​തു​ക്ക​ണം.
അ​ഞ്ചു​വ​ർ​ഷ​ത്തേ​യ്ക്കാ​ണ് പു​തു​ക്കി ന​ൽ​കു​ക.
വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ളുടെ ഫിറ്റ്നസ് എ​ട്ടു​വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ ഓ​രോ
വ​ർ​ഷ​വും പു​തു​ക്ക​ണം.
ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം ഉണ്ടായാൽ
സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 300 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കും.
വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇത് 500 രൂ​പയായിരിക്കും.
ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​തു​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​ന്നാ​ൽ
വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​തി​ദി​നം 50 രൂ​പ വീ​തം പി​ഴ ന​ൽ​കേ​ണ്ടി വ​രും.

Тэги:

#vehicle_scrapping #scrapping_policy #registration_rate #re_registration
Ссылки и html тэги не поддерживаются


Комментарии: